ന്യൂഡല്‍ഹി: ജാഫ്രാബാദിലെ സിഎഎ വിരുദ്ധ പ്രതിഷേധ സ്ഥലത്തിന് സമീപം രണ്ട് അജ്ഞാത ബൈക്ക് യാത്രക്കാർ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കാരണം വ്യക്തിപരമാണെന്നും സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആളുകൾ പ്രതിഷേധിക്കുന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ അകലെയാണ് സംഭവം. ആയുധധാരികൾ മൂന്ന് റൗണ്ട് വായുവിൽ വെടിയുതിർക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. ജാമിയ സംഭവത്തിൽ നിന്ന് വ്യത്യസ്തമായി നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിലായിരുന്നു അജ്ഞാതർ എത്തിയതെന്ന് ജാഫ്രാബാദിലെ പ്രതിഷേധക്കാരിലൊരാളായ നിഹാൽ അഷ്‌റഫ് പറഞ്ഞു.