ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ മുതിർന്ന സ്ത്രീയെ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമം. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ഹുസൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോധൻ പൂർവ സ്വദേശിയായ സ്ത്രീ വീടിനു പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. ഏതാനും പ്രതികൾ ഇവരുടെ വാഹനം എടുത്തുകൊണ്ടുപോയതായും തുടർന്ന് പൊലീസിന്‍റെ സഹായത്തോടെ വാഹനം കണ്ടെടുത്തതായും ഇവരുടെ മകൾ പൂനം പറഞ്ഞു.
ഉത്തർപ്രദേശിൽ മുതിർന്ന സ്ത്രീയെ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമം - ഉത്തർപ്രദേശിൽ മുതിർന്ന യുവതിയെ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമം
സ്ത്രീ വീടിനു പുറത്ത് ഇരിക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പൊലീസ് അന്വേഷണം ശക്തമാക്കി
യുവതി
ഗ്രാമവാസിയായ സഞ്ജയ് ഉൾപ്പെടെയുള്ളവർക്കെിരെ ഹുസൂർപൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിന് രേഖാമൂലം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തതായി കൈസർഗഞ്ച് സർക്കിൾ ഓഫിസർ (സിഒ) അരുൺ ചന്ദ്ര അറിയിച്ചു. പ്രതികളെ പിടികൂടാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.