മഹാത്മാ ഗാന്ധിയുടെ ചിതാഭസ്‌മം മോഷ്‌ടിച്ചു - മധ്യപ്രദേശിലെ റേവയിലെ ഗാന്ധി ഭവൻ
ഗാന്ധി ഭവന് മുമ്പിലെ പോസ്റ്ററിൽ 'രാജ്യദ്രോഹി' എന്നെഴുതി വെച്ചാണ് കള്ളന്മാർ കടന്നത്
റേവ:മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികത്തിൽ മധ്യപ്രദേശിലെ റേവയിലെ ഗാന്ധി ഭവനിൽ സൂക്ഷിച്ചിരുന്ന ഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. മോഷ്ടാക്കള്‍ ഗാന്ധിഭവന് പുറത്തുള്ള പോസ്റ്ററില്‍ 'രാജ്യദ്രോഹി' എന്നും കുറിച്ചിരുന്നു. ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റേവ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് സംഭവം കണ്ടെത്തിയത്. നാഥുറാം ഗോഡ്സെയുടെ ആരാധകരാണ് മോഷണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഐപിസി 153ബി, 504, 505 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.