ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ 10 വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ബലാത്സംഗം ചെയ്തതായി പരാതി. അടുത്തുള്ള കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ ആൺകുട്ടി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
യുപിയിൽ 10 വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ബലാത്സംഗം ചെയ്തു - യുപിയിൽ 10 വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ബലാത്സംഗം ചെയ്തു
പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ കസ്റ്റഡിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു
യുപി
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമം എന്നിവ പ്രകാരം പൊലീസ് പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ കസ്റ്റഡിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.