ജയ്‌പൂർ: രാജസ്ഥാനിലെ സിരോഹി ജില്ലയിൽ 15 വയസുകാരിയെ പീഡിപ്പിച്ചു. ഗ്രാമത്തിൽ തന്നെയുള്ള മറ്റൊരു ആൺകുട്ടിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആദർഷ് ദുൻഗ്രി സ്‌കൂളിൽ വച്ച് മൂന്ന് ദിവസം ശാരീരികമായി പീഡിപ്പിച്ചത്. സമീപത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടർച്ചയായി മൂന്ന് ദിവസം ശാരീരികമായി ഉപദ്രവിച്ച ശേഷം പെൺകുട്ടിയുടെ വീടിനടുത്ത് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി ഒളിവിൽ - ജയ്‌പൂർ
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ശാരീരികമായി പീഡിപ്പിച്ചു. പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
![പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി ഒളിവിൽ Girl raped for three days raped for 3 consecutive days rape case in Pindwada police station area Pindwada police Rajasthan minor raped in Sirohi three days assault in rajasthan jaipur പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടി രാജസ്ഥാൻ പീഡനം സിരോഹി ജയ്‌പൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6979282-894-6979282-1588099542692.jpg)
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കുട്ടിയുടെ നിലവിളി കേട്ടെത്തിയ കുടുംബം അവളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതർ സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌തു.പ്രതിക്കായി തിരച്ചിൽ തുടരുന്നു.