കേരളം

kerala

ETV Bharat / bharat

ലാൽജി ടണ്ടന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി - ലാൽജി ടണ്ടന്‍

ടണ്ടനെ ജൂൺ 11 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം, മൂത്ര തടസം, പനി എന്നീ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

Hospital
Hospital

By

Published : Jun 19, 2020, 3:54 PM IST

ലക്നൗ: മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. എങ്കിലും അദ്ദേഹം വെന്‍റിലേറ്ററില്‍ തുടരുകയാണ്. ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും ആരോഗ്യാവസ്ഥ നിയന്ത്രണത്തിലാണെന്ന് മെഡാന്ത ആശുപത്രി ഡയറക്ടർ രാകേഷ് കപൂർ പറഞ്ഞു.

ടണ്ടന്‍റെ ചികിത്സക്കായി കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്ജിപിജിംസ്) ഡയറക്ടർ ആർ.കെ ഥിമാനും ആശുപത്രിയിൽ ഉണ്ട്. 85കാരനായ ടണ്ടനെ ജൂൺ 11നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം, മൂത്ര തടസം, പനി എന്നീ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

ABOUT THE AUTHOR

...view details