ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു - Minor gril raped in UP
ജിയാൻപൂർ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം.പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു. ജിയാൻപൂർ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന ആറ് വയസുകാരിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ അറിയിച്ചു. പെൺകുട്ടിയെ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ആസാംഗഡ് റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സുഭാഷ് ചന്ദ് ദുബെ പറഞ്ഞു.