14 വയസുകാരിയെ പിതാവ് പീഡിപ്പിച്ചു - വിശാഖ ജില്ലയിലെ പാദെരു എന്ന ആദിവാസി ഗ്രാമത്തിൽ 14 വയസ്സുള്ള മകളെ അച്ഛൻ രണ്ട് വർഷം ക്രൂരമായി പീഡിപ്പിച്ചു.
വിശാഖ ജില്ലയിലെ പാദെരു ഗ്രാമത്തിലാണ് സംഭവം.
14 വയസ്സുള്ള മകളെ അച്ഛൻ പീഡിപ്പിച്ചു
അമരാവതി (ആന്ധ്രപ്രദേശ്) : 14 വയസുകാരിയെ രണ്ട് വര്‍ഷമായി പിതാവ് പീഡിപ്പിക്കുന്നതായി പരാതി. വിശാഖ ജില്ലയിലെ പാദെരു ആദിവാസി ഗ്രാമത്തിലാണ് സംഭവം. മദ്യപാനത്തെയും ദേഹോപദ്രവത്തെയും തുടർന്ന് ഇയാളുടെ ഭാര്യ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ വീണ്ടും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മ ഈ മാസം അഞ്ചിന് ഗ്രാമത്തിലെ പഞ്ചായത്തിൽ പരാതി നൽകുകയായിരുന്നു. ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്.