ചെന്നൈ: കാമുകൻ വഞ്ചിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചെന്നൈ സ്വദേശിയായ പെൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ആശുപത്രിയിൽ ഐസിയു വിഭാഗത്തിൽ ചികിത്സയിലാണ്.
വിവാഹാഭ്യർഥന കാമുകന്‍ നിരസിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു - Minor girl self immolate
വിവാഹാഭ്യർഥന കാമുകൻ നിരസിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
![വിവാഹാഭ്യർഥന കാമുകന്‍ നിരസിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യാശ്രമം പെൺകുട്ടി തീകൊളുത്തി ആത്മഹത്യാശ്രമം ചെന്നൈ സ്വദേശി ആത്മഹത്യാ ശ്രമം വിവാഹാഭ്യർഥന നിരസിച്ചു ചെന്നൈയിൽ പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു Minor girl self immolate accused her lover for cheating Minor girl self immolate accused her lover for cheating](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9615519-803-9615519-1605951164377.jpg)
തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ഫേസ്ബുക്കിലൂടെ ആരക്കോണം സ്വദേശിയായ യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. പ്രണയം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ വീട്ടിൽ വാങ്ങിവെച്ചു. തുടർന്ന് പെൺകുട്ടി യുവാവിനോട് വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു. എന്നാൽ യുവാവ് അഭ്യർഥന നിരസിച്ചു. തുടർന്നാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വഞ്ചനാക്കുറ്റം ആരോപിച്ച് യുവാവിനെതിരെ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്‌തു.