പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ അറസ്‌റ്റിൽ - പുനെ
നാല് പ്രതികളാണ് കേസിൽ പ്രതികളായിട്ടുളളതെന്ന് പൊലീസ്

പൂനെ: മഹാരാഷ്‌ട്രയിലെ പൂനെയിൽ വീട്ടിൽ നിന്ന് കാണാതായ 15 വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പൂനെയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ്. പുനെ നഗരത്തിലെ ഹദാസ്പർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഒക്‌ടോബർ 26 നാണ് പെൺക്കുട്ടിയെ കാണാതായത്. നാല് പ്രതികളാണ് കേസിൽ പ്രതികളായിട്ടുളളതെന്ന് പൊലീസ്. ഇവർക്കെതിരെ പോക്സോ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.