ഡല്‍ഹിയില്‍ ക്വാറന്‍റൈയിന്‍ കേന്ദ്രത്തിലെ പതിനാറുകാരിക്ക് പീഡനം - COVID-19
പ്രതിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായാല്‍ അറസ്റ്റ് ചെയ്യുമെന്ന് അഡീഷണല്‍ ഡിസിപി പര്‍വീന്ദര്‍ സിങ്
![ഡല്‍ഹിയില്‍ ക്വാറന്‍റൈയിന്‍ കേന്ദ്രത്തിലെ പതിനാറുകാരിക്ക് പീഡനം Minor girl raped by inmate at quarantine facility South Delhi ക്വാറന്‍റൈയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന കൗമാരക്കാരിക്ക് പീഡനം ഡല്‍ഹി കൊവിഡ് 19 COVID-19 care facility COVID-19 ക്രൈം ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8144423-930-8144423-1595510001592.jpg)
ന്യൂഡല്‍ഹി: ക്വാറന്‍റൈയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന കൗമാരക്കാരിക്ക് പീഡനം. സൗത്ത് ഡല്‍ഹിയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ താമസിക്കുകയായിരുന്ന 16കാരിയെയാണ് ഇതേ കേന്ദ്രത്തിലെ അന്തേവാസി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളും കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്‍റൈയിനില്‍ കഴിയുകയായിരുന്നു. കേസെടുത്തിട്ടുണ്ടെന്നും പ്രതിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായാല്‍ അറസ്റ്റ് ചെയ്യുമെന്നും അഡീഷണല്‍ ഡിസിപി പര്‍വീന്ദര്‍ സിങ് വ്യക്തമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രതിക്കെതിരെ നടപടിയെടുക്കുമെന്നും സൗത്ത് ഡല്‍ഹി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അരുണ്‍ ഗുപ്‌ത പറഞ്ഞു.