ഭോപ്പാൽ:മധ്യപ്രദേശിലെ സരണിയിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചിടാൻ ശ്രമം. വയലിൽ സ്ഥാപിച്ച മോട്ടർ നിർത്താൻ പോയ സമയത്താണ് അയൽവാസിയും സ്ഥലത്തിന്‍റെ ഉടമയുമായ പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കി കുഴിച്ച് മൂടാൻ ശ്രമിച്ചത്.
പതിമൂന്ന്കാരിയെ പീഡിപ്പിച്ച് ജീവനോടെ കുഴിച്ച് മൂടാൻ ശ്രമം;പ്രതി അറസ്റ്റില്‍ - ഭോപ്പാൽ
വയലിൽ സ്ഥാപിച്ച മോട്ടർ നിർത്താൻ പോയ സമയത്താണ് അയൽവാസിയായ പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കി കുഴിച്ച് മൂടാൻ ശ്രമിച്ചത്.
പതിമൂന്ന്കാരിയെ പീഡനത്തിനിരയാക്കി ജീവനോടെ കുഴിച്ച് മൂടാൻ ശ്രമം
പെൺകുട്ടി തിരിച്ചെത്താൻ വൈകിയതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ പിതാവാണ് അവശനിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതിയെ അറസ്റ്റ് ചെയ്തതായും ഘോറഡോംഗ്രി പൊലീസ് അറിയിച്ചു.