മൂന്ന് വയസുകാരിക്ക് പീഡനം: അറുപതുകാരൻ അറസ്‌റ്റിൽ - മൂന്ന് വയസുക്കാരിക്ക് പീഡനം
വടക്കുകിഴക്കൻ ഡല്‍ഹിയിലാണ് സംഭവം. അയൽവാസി കൂടിയായ അറുപതുകാരനാണ് പ്രതി.
ഡൽഹിയിൽ മൂന്ന് വയസുക്കാരിക്ക് പീഡനം: 60 വയസുകാരൻ അറസ്‌റ്റിൽ
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റില്‍. മുസ്‌തഫാബാദിലാണ് സംഭവം.വ്യാഴാഴ്ച വൈകിട്ടാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മൂന്ന് വയസുകാരിയായ കുട്ടിയെ അയല്‍വാസിയായ വൃദ്ധൻ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപിച്ചുവെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ പരിശോധനകൾക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.