ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ലഖിംപൂര്‍ ഖേരി ജില്ലയിലാണ് സംഭവം. വീടിനടുത്തുള്ള കൃഷിയിടത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് നാവ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പെണ്‍കുട്ടിയുടെ അച്‌ഛൻ പറഞ്ഞു. പ്രതികളില്‍ ഒരാളുടെ തോട്ടത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കൃഷിയിടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
യുപിയില്‍ പതിമൂന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി - യുപി
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്
![യുപിയില്‍ പതിമൂന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി lakhimpur kheri news in hindi lakhimpur kheri today news crime news in up minor girl dead body found molestation case girl molest in up യുപി യുപിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8436934-474-8436934-1597549348136.jpg)
യുപിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്‌പി നേതാവ് മായാവതി രംഗത്തെത്തി. സംസ്ഥാനത്ത് സ്‌ത്രീകള്‍ക്കും ദലിതര്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് മായാവതി ട്വീറ്റ് ചെയ്‌തത്. ഇങ്ങനെയെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയും നിലവിലെ ബിജെപി സര്‍ക്കാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും മായാവതി പറഞ്ഞു.