രാജസ്ഥാനില്‍ പതിനാറുകാരിയും യുവാവും ആത്മഹത്യ ചെയ്‌തു - രാജസ്ഥാന്‍
ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ്.
രാജസ്ഥാനില്‍ പതിനാറുകാരിയും യുവാവും ആത്മഹത്യ ചെയ്‌തു
ജയ്‌പൂര്‍: രാജസ്ഥാനില്‍ ടോങ്ക് ജില്ലയില്‍ 16 വയസുകാരിയായ പെണ്‍കുട്ടിയും യുവാവും ആത്മഹത്യ ചെയ്‌തു. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. ഇവര്‍ പ്രണയത്തിലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇരുവരും ഒരേ പ്രദേശത്ത് നിന്നുള്ളവരാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.