ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ പതിനഞ്ചുകാരിയെ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചു. ശിവ് പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ബോധരഹിതയായതിനെ തുടർന്ന് പെൺകുട്ടിയെ സമീപത്തെ കുറ്റക്കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാനിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു - രാജസ്ഥാനിലെ ബാർമെറിൽ പതിനഞ്ചുകാരിയെ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചു.
വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാനിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു
ബാർമർ ജില്ലാ കലക്ടർ വിസ്രാം മീനയും പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമയും ആശുപത്രിയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ കണ്ടു. കേസ് അന്വേഷണം നടക്കുകയാണെന്നും പെൺകുട്ടിക്ക് മികച്ച ചികിത്സ നൽകാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ബാർമർ ജില്ലാ കലക്ടർ പറഞ്ഞു.കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.