ന്യൂഡല്‍ഹി:ഡല്‍ഹി ശാസ്ത്രി ഭവനിലെ ഓഫീസ് മുറിയില്‍ തീപിടിത്തം. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ഓഫീസ് മുറിയിലാണ് വെള്ളിയാഴ്‌ച രാവിലെ 11.40ന് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. 11.50 ഓടെ തീ നിയന്ത്രണവിധേയമാക്കി.
ഡല്‍ഹി ശാസ്‌ത്രി ഭവനില്‍ തീപിടിത്തം - ശാസ്‌ത്രി ഭവൻ
ഒരാഴ്‌ചയ്ക്കുള്ളിൽ ശാസ്ത്രി ഭവനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ തീപിടിത്തമാണിത്.

ഡല്‍ഹിയിലെ ശാസ്‌ത്രി ഭവനില്‍ തീപിടിത്തം
എ.സി സ്റ്റെബിലൈസറില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയർ സർവീസ് ഡയറക്ടർ അതുൽഗാർഗ് പറഞ്ഞു. ഒരാഴ്‌ചയ്ക്കുള്ളിൽ ശാസ്ത്രി ഭവനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ തീപിടിത്തമാണിത്. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്‍റെ ഓഫീസിലും ചൊവ്വാഴ്‌ച തീപിടിത്തം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
Last Updated : Jul 10, 2020, 3:28 PM IST