കേരളം

kerala

ETV Bharat / bharat

അഴുക്കുചാലില്‍ വീണ ആറ് വയസുകാരൻ മരിച്ചു - ദർസൽ കൽ അബുവാണ് മരിച്ചത്.

സഹോദരിയോടൊപ്പം കളിച്ചുക്കൊണ്ടിരുന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്

ഡ്രെയിനിലേക്ക് വീണ ആറ് വയസുകാരൻ മരിച്ചു

By

Published : Sep 5, 2019, 8:04 PM IST

മുംബൈ:നളസോപാറ പട്ടണത്തിൽ വെള്ളക്കെട്ട് നിറഞ്ഞ റോഡിലെ തുറന്ന അഴുക്കുചാലില്‍ വീണ ആറ് വയസുകാരനെ ബുധനാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് ഭുവാനിലെ താമസസ്ഥലത്തിന് പുറത്ത് മൂന്നു വയസുള്ള സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദർസൽ കൽ അബു അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

അഴുക്കു ചാലിലേക്ക് വീഴുന്നത് കണ്ട യാത്രക്കാരൻ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനം നടത്താൻ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൃഷ്ണ സാഗർ സൊസൈറ്റിയുടെ പൂന്തോട്ടത്തിലെ അഴുക്കുചാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ABOUT THE AUTHOR

...view details