ജയ്‌പൂര്‍: രാജസ്ഥാനില്‍ എട്ടു വയസുകാരന് പീഡനം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ് ബാലനെ പീഡിപ്പിച്ചത്. ചുരു നഗരത്തിലാണ് സംഭവം. പ്രതികളായ കുട്ടികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലായ് 3 നാണ് കുട്ടിക്ക് നേരെ ലൈംഗിക ആക്രമണം നടന്നത്. വിവരം കുടുംബാഗങ്ങളോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എങ്കിലും വീട്ടുകാര്‍ കാര്യമറിയുകയും പരാതിപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ എട്ടു വയസുകാരന് പീഡനം - ക്രൈം ന്യൂസ്
പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ് ബാലനെ പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രാജസ്ഥാനില്‍ എട്ടു വയസുകാരന് പീഡനം
കോടതിയുടെ ഇടപെടലിന് ശേഷമാണ് കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പൊലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചിരുന്നതായി പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. കേസ് പറഞ്ഞൊതുക്കാന്‍ പൊലീസുകാര്‍ പറഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചു.