ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പത്ത് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനൊന്നുകാരൻ അറസ്റ്റിലായതായി പൊലീസ്. തന്‍റെ വളർത്തുമൃഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് ആൺകുട്ടി പൊലീസിനോട് പറഞ്ഞു. എന്നാൽ ഓൺലൈന്‍ ഗെയിമുകളിൽ പെൺകുട്ടി പതിവായി ആൺകുട്ടിയെ തോൽപിക്കാറുണ്ടെന്നും അതിനെ തുടർന്നുണ്ടായ പക മൂലമാണ് കൊലപാതകം നടത്തിയതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കല്ലുകൊണ്ട് പെൺകുട്ടിയുടെ തല തകർത്താണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ഡിഐജി എച്ച് സി മിശ്ര വ്യക്തമാക്കി. പെൺകുട്ടി തല്‍ക്ഷണം മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണ്‍ലൈന്‍ ഗെയിമുകളില്‍ പരാജയപ്പെടുത്തി; പത്ത് വയസുകാരന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി - ഓണ്‍ലൈന്‍ ഗെയിമുകളില്‍ പരാജയപ്പെടുത്തി
മധ്യപ്രദേശിലെ ഇൻഡോറിൽ അഞ്ചാ ക്ലാസ് വിദ്യാർഥിനിയായ പത്ത് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനൊന്നുകാരൻ അറസ്റ്റിലായതായി പൊലീസ്. തന്‍റെ വളർത്തുമൃഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് ആൺകുട്ടി പൊലീസിനോട് പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമുകളില്‍ പരാജയപ്പെടുത്തി; പത്ത് വയസ്സുകാരന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി
കേസിന്‍റെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ആൺകുട്ടിയെ കറക്ഷണൽ ഹോമിലാക്കാനാണ് തീരുമാനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.