ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്ന പതിനാലുകാരനെ പിടികൂടി - ശ്രീനഗര്‍
പൂഞ്ചിലെ നിയന്ത്രണരേഖക്ക് സമീപത്ത് നിന്നാണ് പാക് അധീന കശ്‌മീരില്‍ നിന്നുള്ള പതിനാലുകാരനെ പിടികൂടിയത്.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്ന പതിനാലുകാരനെ പിടികൂടി
ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്ന പതിനാലുകാരനെ പിടികൂടി. പാക് അധീന കശ്‌മീരില്‍ നിന്നുള്ള പതിനാലുകാരനായ ബാലനെ പൂഞ്ചിലെ നിയന്ത്രണരേഖക്ക് സമീപത്ത് നിന്നാണ് ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പിടികൂടിയത്. അലി ഹൈദറെന്നെ ബാലനെ പൂഞ്ചിലെ അജോട്ട് ഗ്രാമത്തില്‍ നിന്നാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ് ബാലന്‍. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.