ജയ്പൂർ: രാജസ്ഥാനിലെ ബൻസ്വരയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി വിഷം കഴിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ രാജസ്ഥാൻ പൊലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആൺകുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കിഷോർ കുമാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗത്തിനിരയായ പെൺകുട്ടി വിഷം കഴിച്ച് മരിച്ച സംഭവം; ആൺകുട്ടി കസ്റ്റഡിയിൽ - charges of raping girl
പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആൺകുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.
ബലാത്സംഗം
പെൺകുട്ടി ബുധനാഴ്ച വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം, പെൺകുട്ടി ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധം വീട്ടിൽ അംഗീകരിക്കാതിരുന്നതിനെ തുടർന്ന പെൺകുട്ടി ആൺകുട്ടിയുടെ കുടുംബത്തോടൊപ്പം താമസിക്കാൻ തുടങ്ങിയിരുന്നെന്നും ബിജെപി എംഎൽഎ ഹരേന്ദ്ര നിനാമ പറഞ്ഞു.