ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ കരിമ്പിൻ തോട്ടത്തിലേക്ക് കയറിയ എരുമ കൃഷി നശിപ്പിച്ചുവെന്ന് ആരോപിച്ച് ഉടമയായ 15കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. ഷാജഹാൻപൂരിലെ സിസയ്യ ഗ്രാമത്തിലാണ് സംഭവം. കരിമ്പിൻ തോട്ടം ഉടമയുൾപ്പെടെ മൂന്ന് പേർ ചേർന്നാണ് ആൺകുട്ടിയെ മർദ്ദിച്ച് കൊന്നത്. പ്രതികൾക്കെതിരെ ഐപിസി 302 (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാൽ പ്രതികൾ ഒളിവിലാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ജഗ് നരേൻ പാണ്ഡെ പറഞ്ഞു.
ഇതിനിടെ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും സമാജ്‌വാദി പാർട്ടി ജില്ലാ പ്രസിഡന്‍റ് തൻവീർ ഖാനും ചേർന്ന് ഷാജഹാൻപൂരിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഓഫീസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് കുടുംബാഗംങ്ങളുടെ ആരോപണം.