കേരളം

kerala

By

Published : Sep 10, 2019, 9:52 AM IST

Updated : Sep 10, 2019, 11:00 AM IST

ETV Bharat / bharat

പാരാലിമ്പിക് കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു

പാരാലിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജെ ചന്ദ്രശേഖറിനെ അഭിസംബോധന ചെയ്ത കത്തിൽ, പിസിഐ പ്രസിഡൻറ് സ്ഥാനത്തു നിന്ന് നീക്കിയത് സംബന്ധിച്ച് പിസിഐയ്‌ക്കെതിരെ റാവു ഇന്ദർജിത് സിങ്ങിൽ നിന്ന് പരാതി ലഭിച്ചതായി പരാമർശമുണ്ട്

Ministry of Youth Affairs

ന്യൂഡൽഹി:ദേശീയ കായിക വികസന കോഡ് 2011 ലംഘിച്ചതിന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയെ (പിസിഐ) യുവജനകാര്യ കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. നാഷണൽ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് കോഡ് ഓഫ് ഇന്ത്യ 2011 ലെ അനുബന്ധം -3 ലെ വകുപ്പ് I (ix), (x) പ്രകാരമുള്ള വ്യവസ്ഥകൾക്കനുസൃതമായാണ് സർക്കാർ പിസിഐയെ സസ്പെൻഡ് ചെയ്തത്.

പാരാലിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജെ.ചന്ദ്രശേഖറിനെ അഭിസംബോധന ചെയ്ത കത്തിൽ, പിസിഐ പ്രസിഡൻറ് സ്ഥാനത്തു നിന്ന് നീക്കിയത് സംബന്ധിച്ച് പിസിഐയ്‌ക്കെതിരെ റാവു ഇന്ദർജിത് സിങ്ങിൽ നിന്ന് പരാതി ലഭിച്ചതായി പരാമർശമുണ്ട്.

2019 ജൂലൈ 11 മുതൽ ഓഗസ്റ്റ് 29 വരെ മന്ത്രാലയത്തിന്‍റെ നോട്ടീസ് വഴി ബോഡിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനാൽ നടപടിയെടുത്തത്. കർണാടക സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമ 1960-61ന്‍റെ ലംഘനമായാണ് ഉപനിയമം ഭേദഗതി ചെയ്യുന്നതെന്ന് ജില്ലാ രജിസ്ട്രാർ ഉത്തരവ് ചൂണ്ടിക്കാട്ടി.

Last Updated : Sep 10, 2019, 11:00 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details