ന്യൂഡല്‍ഹി: തൃണമൂല്‍ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന് എതിരെ ഫത്‌വ പുറത്തിറക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടിയും എംപിയുമായ മിമി ചക്രബർത്തി.
ആദ്യമായി പാർലമെന്റംഗവും ജനപ്രിയ ബംഗാളി നടിയുമായ നുസ്രത്ത് ജഹാൻ സിന്ദൂരം തൊട്ട് വളകളിട്ട് പാർലമെന്‍റില്‍ എത്തിയതിനെ വിമർശിച്ച് മുസ്ലീംമത പണ്ഡിതർ രംഗത്ത് എത്തിയിരുന്നു.
മിമി ചക്രബർത്തിയും നുസ്രത്ത് ജഹാനും
അന്യ മതസ്ഥതനെ വിവാഹം കഴിച്ചതിനെ തുടർന്ന് നുസ്രത്തിന് എതിരെ ഫത്‌വയും പുറപ്പെടുവിച്ചിരുന്നു. ഇതിന് എതിരെ വിശ്വാസം വസ്ത്രധാരണത്തിന് അതീതമാണെന്നും എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ഉൾക്കൊള്ളുന്ന ഇന്ത്യയെ താൻ പ്രതിനിധാനം ചെയ്യുന്നതായും നുസ്രത്ത് ട്വിറ്ററില്‍ കുറിച്ചു.
മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ
ഇതിനെ അനുകൂലിച്ചാണ് ജനപ്രിയ നടിയും തൃണമൂല്‍ എംപിയുമായ മിമി ചക്രബർത്തി ട്വീറ്റ് ചെയ്തത്. ഞങ്ങൾ ഇന്ത്യക്കാരാണെന്നും അതാണ് ഞങ്ങളുടെ തിരിച്ചറിയല്‍ എന്നും മിമി ട്വീറ്റ് ചെയ്തു.
മിമി ചക്രബർത്തി പാർലമെന്‍റില്‍