റായ്‌പൂര്‍: ചത്തീസ്‌ഗണ്ഡിലെ പേപ്പര്‍ മില്ലിലുണ്ടായ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്‌തു.ശക്തി പേപ്പര്‍ ആന്‍റ് പള്‍പ്പ് മില്‍ ജീവനക്കാരന്‍ രഞ്ചീത് സിങാണ് അറസ്റ്റിലായത്. തുറന്നിട്ട റീസൈക്കിളിംഗ് ചേംബര്‍ വൃത്തിയാക്കുന്നതിനിടയിലാണ് വാതക ചോര്‍ച്ചയുണ്ടായത്. അറസ്റ്റിലായ വ്യക്തി ഉള്‍പ്പടെ 7 പേരായായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പേപ്പര്‍ മില്ലിലെ വാതക ചോര്‍ച്ച; ജീവനക്കാരന്‍ അറസ്റ്റില്‍ - ജീവനക്കാരന്‍ അറസ്റ്റില്‍
ശക്തി പേപ്പര്‍ ആന്‍റ് പള്‍പ്പ് മില്‍ ജീവനക്കാരന്‍ രഞ്ചീത് സിങാണ് അറസ്റ്റിലായത്. തുറന്നിട്ട റീസൈക്കിളിംഗ് ചേംബര്‍ വൃത്തിയാക്കുന്നതിനിടയിലാണ് വാതക ചോര്‍ച്ചയുണ്ടായത്.
ജീവനക്കാരനും മില്‍ ഉടമയ്‌ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച സഞ്ജീവനി ആശുപത്രിക്കുമെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവരം യഥാസമയം പൊലീസിനെ അറിയിക്കാന്‍ വൈകിച്ചതിനാലാണ് നോട്ടീസ്. പേപ്പര്‍ മില്ലില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്നും ചേംബര്‍ വൃത്തിയാക്കുമ്പോള്‍ പരീശീലനം ലഭിച്ച സൂപ്പര്‍വൈസര്‍ പോലും മേല്‍നോട്ടത്തിന് ഉണ്ടായിരുന്നില്ലെന്നും ഇന്‍റസ്‌ട്രിയല്‍ ഹെല്‍ത്ത് ആന്‍റ് സേഫ്‌റ്റി ഡെപ്യൂട്ടി ഡയറക്‌ടര്‍ എംകെ ശ്രീവാസ്‌തവ് വ്യക്തമാക്കി. അപകടശേഷം ഫാക്‌ടറി സീല്‍ ചെയ്‌തിട്ടുണ്ട്. റായ്‌ഗറിലെ പേപ്പര്‍ മില്ലിലുണ്ടായ വാതക ചോര്‍ച്ചയില്‍ 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 6 നാണ് സംഭവം നടന്നത്.