കേരളം

kerala

ETV Bharat / bharat

ഇന്ത്യ- ചൈന സംഘർഷം; സൈനിക മേധാവികൾ ചുഷുളിൽ ചർച്ച നടത്തി

സീനിയർ കമാൻഡേഴ്‌സ് തലത്തിലുള്ള ഏഴാമത്തെ റൗണ്ട് ചർച്ചയാണ് ഇത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണ രേഖയിൽ പിരിമുറുക്കങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Military commanders meet  seventh round of talks  seventh round of talks on border row  India and China hold seventh round of talks  India- China meeting  India- China clash  Galwan valley clash  Ladakh clash updates  Military commanders of India and China hold seventh round of talks on border row  ഇന്ത്യ- ചൈന സംഘർഷം  സൈനിക മേധാവികൾ ചുഷുളിൽ ചർച്ച നടത്തി
ഇന്ത്യ- ചൈന

By

Published : Oct 13, 2020, 6:55 PM IST

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള എല്ലാ സംഘർഷ കേന്ദ്രങ്ങളിൽ നിന്നും സൈനികരെ പിരിച്ചു വിടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ-ചൈന സൈനിക മേധാവികൾ ചുഷുളിൽ ചർച്ച നടത്തി.മൂന്ന് മാസത്തിനിടെ സീനിയർ കമാൻഡേഴ്‌സ് തലത്തിലുള്ള ഏഴാമത്തെ റൗണ്ട് ചർച്ചയാണ് ഇത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണ രേഖയിൽ പിരിമുറുക്കങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സൈനിക, നയതന്ത്ര ചാനലുകളിലൂടെ സംഭാഷണവും ആശയവിനിമയവും നിലനിർത്താനും കഴിയുന്നതും വേഗം സ്വീകാര്യമായ പരിഹാരത്തിലെത്താനും ഇരുപക്ഷവും സമ്മതിച്ചു. കൂടാതെ, ഇരു രാജ്യങ്ങളുടെയും നേതാക്കൾ എത്തിച്ചേർന്ന ധാരണകൾ ആത്മാർത്ഥമായി നടപ്പാക്കാനും അതിർത്തി പ്രദേശങ്ങളിൽ സമാധാനം സംരക്ഷിക്കാനും ധാരണയായി.

ജൂൺ 6നാണ് കോർപ്സ് കമാൻഡർ ചർച്ചയുടെ ആദ്യ റൗണ്ട് നടന്നത്. ജൂൺ 15 ന് നടന്ന ഗാൽവാൻ വാലി ഏറ്റുമുട്ടലിനെത്തുടർന്ന് സ്ഥിതിഗതികൾ വഷളായി. ഇതിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ചൈനീസ് വിഭാഗത്തിനും നാശനഷ്ടമുണ്ടായെങ്കിലും ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് ഭാഗത്ത് അപകടത്തിൽ മരിച്ചവരുടെ എണ്ണം 35 ആയിരുന്നു.

ABOUT THE AUTHOR

...view details