കാര്‍ഗില്‍:ലഡാക്കിലെ ലേയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചു. ഇന്ത്യൻ വ്യോമസേനയുടെ മുൻനിര യുദ്ധവിമാനങ്ങളായ സുഖോയ് -30 എംകെഐ, മിറാഷ് 2000, ജാഗ്വാർ തുടങ്ങിയവയാണ് പ്രദേശത്ത് വിന്യസിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ- ചൈന സംഘര്‍ഷങ്ങൾ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങൾ വിന്യസിച്ചു - face-off
സുഖോയ് -30 എംകെഐ, മിറാഷ് 2000, ജാഗ്വാർ എന്നിവ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചു
അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങൾ വിന്യസിച്ചു
ഇന്ത്യൻ സൈനികർക്ക് വ്യോമ പിന്തുണ നൽകുന്നതിനായി അമേരിക്കൻ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ കിഴക്കൻ ലഡാക്ക് പ്രദേശത്തിന് സമീപം വിന്യസിച്ചു. യാത്രാസൗകര്യങ്ങൾക്കായി ചിനൂക്‌സ് ഹെലികോപ്റ്ററുകളും മീഡിയം-ലിഫ്റ്റ് ചോപ്പറുകളും ലേ എയർബേസിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ ലഡാക്കില്‍ ചൈനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖല ലംഘിക്കാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ വ്യോമസേന തങ്ങളുടെ എസ്‌യു -30 യുദ്ധവിമാനം വിന്യസിച്ചത്.