ശ്രീനഗർ: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് തീവ്രവാദികൾ ഡി.ഡി.സി തെരഞ്ഞെടുപ്പിൽ ആക്രമണ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ ആക്രമണം നടത്താൻ കശ്‌മീർ താഴ്‌വരയിലേക്ക് പോവുകയായിരുന്ന സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ നാഗ്രോട്ട ടോൾ പ്ലാസക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ നാല് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീർ പൊലീസും സുരക്ഷാ സേനയും മികച്ച പ്രവർത്തനം നടത്തിയെന്ന് ഐ.ജി വിജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദികൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്
ഈ മാസം അവസാനം നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ ആക്രമണം നടത്താൻ കശ്‌മീർ താഴ്‌വരയിലേക്ക് പോവുകയായിരുന്ന സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർഥിക്കും സുരക്ഷ നൽകുന്നത് ബുദ്ധിമുട്ടാണെന്നും ഓഗസ്റ്റ് 15, ജനുവരി 26 തീയതികളിൽ വി.ഐ.പി സന്ദർശനം ഉണ്ടെന്നും പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 250 ഓളം തീവ്രവാദികൾ പ്രദേശത്ത് ഉള്ളതായി വിവരം ലഭിച്ചെന്നും സുരക്ഷാ സേന ജാഗ്രത പുലർത്തുന്നുവെന്നും ഐ.ജി പറഞ്ഞു. തെക്കൻ കശ്‌മീരിലെ പുൽവാമ ജില്ലയിലെ കകപോറ പ്രദേശത്ത് ബുധനാഴ്‌ച നടന്ന ഗ്രനേഡ് ആക്രമണത്തിന് പിന്നിലെ തീവ്രവാദിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഐ.ജി വിജയ് കുമാർ പറഞ്ഞു.