പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം
ബതാഗുണ്ടിലെ ക്യാമ്പിന് സമീപത്താണ് ഗ്രനേഡ് പതിച്ചത്. തുടർന്ന് സേന ശക്തമായി തിരിച്ചടിച്ചു.
പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം
ശ്രീനഗർ: പുൽവാമയിലെ സിആർപിഎഫ് ക്യാമ്പിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തി. കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണത്തിൽ ആളപായം സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബതാഗുണ്ടിലെ ക്യാമ്പിന് സമീപത്താണ് ഗ്രനേഡ് പതിച്ചത്. സ്‌ഫോടനത്തെ തുടർന്ന് സേനയും തിരിച്ച് വെടിവെപ്പ് നടത്തി. ഇരുഭാഗത്ത് നിന്നും നാശനഷ്‌ടവും ആളപായവും റിപ്പോർട്ട് ചെയ്‌തിട്ടില്ല.