ശ്രീനഗര്‍:സോപൂരിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമമെന്ന് ജമ്മു കശ്‌മീര്‍ ഡിജിപി ദില്‍ബഗ് സിങ്. രാജൂരി, പൂഞ്ച് തുടങ്ങിയ മേഖലകളില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പൊലീസ് അത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ശ്രീനഗറിലെ വാര്‍ത്താസമ്മേളനത്തില്‍ ഡിജിപി പറഞ്ഞു. സോപൂരിലെ പഴക്കടക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആസിഫ് മഖ്‌ബൂല്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതായി ജമ്മു കശ്‌മീര്‍ പൊലീസ് - Militant build-up across LoC, border; many attempts to infiltrat
രാജൂരി, പൂഞ്ച് തുടങ്ങിയ മേഖലകളില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ജമ്മു കശ്‌മീര്‍ ഡിജിപി ദില്‍ബഗ് സിങ്.

അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം
അടുത്തിടെ താഴ്‌വരയിലുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സുരക്ഷാസേനയുമായുണ്ടായ കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അസറാര്‍ ഫിര്‍ദോസ് ഖാന്‍ എന്ന യുവാവ് ഡല്‍ഹിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാല്‍ സേനയുടെ ഭാഗത്ത് നിന്നും നിയന്ത്രിതമായ പ്രതിരോധങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഡിജിപി പ്രതികരിച്ചു.
TAGGED:
J&K Police