മുംബൈ:മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ ബുധനാഴ്ച 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി അധികൃതർ അറിയിച്ചു. പുലർച്ചെ 4.17 നാണ് ദഹാനു താലൂക്കിലെ ദുണ്ടൽവാടി ഗ്രാമത്തിന് സമീപം ഭൂചലനം ഉണ്ടായതെന്ന് ജില്ലാ ദുരന്ത നിവാരണ സെൽ മേധാവി വിവേകാനന്ദ് കടം പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ജീവനും സ്വത്തിനും നാശം സംഭവിച്ചിട്ടില്ലെന്ന് ദഹാനു തഹസിൽദാർ രാഹുൽ സാരംഗ് പറഞ്ഞു.
മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ ഭൂചലനം - മഹാരാഷ്ട്ര
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ജീവനും സ്വത്തിനും നാശം സംഭവിച്ചിട്ടില്ലെന്ന് ദഹാനു തഹസിൽദാർ രാഹുൽ സാരംഗ് പറഞ്ഞു.
മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ ഭൂചലനം
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ജില്ലയിൽ ഇത്തരം ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ ശനിയാഴ്ച 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു. പൽഗറിലെ ദഹാനു പ്രദേശം 2018 നവംബർ മുതൽ ഇത്തരം ഭൂചലനങ്ങൾ അനുഭവിക്കുന്നുണ്ട്, അവയിൽ ഭൂരിഭാഗവും ദുണ്ടൽവാടി ഗ്രാമം കേന്ദ്രീകരിച്ചാണ്.