
കശ്മീരില്‍ ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റിക്ടര്‍ സ്കെയിലില്‍ 3.0 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.15 ഓടെയായിരുന്നു ഭൂചലനം. ജമ്മുവില്‍ 10 കിലോമീറ്റര്‍ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.