ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ- അമേരിക്ക ബന്ധത്തിലെ പല കാര്യങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.
മൈക്ക് പോംപിയോ ഇന്ത്യയില്‍: മോദിയെ കണ്ടു - narendra modi
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ എന്നിവരുമായും പോംപിയോ ചർച്ച നടത്തി

മോദിയെ കണ്ടു
മൈക്ക് പോംപിയോ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു
ജപ്പാനില്‍ നടക്കുന്ന ജി- 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് മൈക്ക് പോംപിയോ ഇന്ത്യയിലെത്തിയത്.
മൈക്ക് പോംപിയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുന്നു
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ എന്നിവരുമായും പോംപിയോ ചർച്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച രാത്രിയാണ് പോംപിയോ ഇന്ത്യയിലെത്തിയത്.
മൈക്ക് പോംപിയോ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നു
Last Updated : Jun 26, 2019, 6:39 PM IST