ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരമാണ് ആഗ്രയില്‍ വെച്ച് അദ്ദേഹം അറസ്റ്റിലായത്. രാത്രി മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയതിന് ശേഷം വൈദ്യപരിശോധന കഴിഞ്ഞ് താല്‍കാലിക ജയിലിലേക്ക് മാറ്റി.
യുപിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ - യുപിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ജുഡീഷ്യല്‍ റിമാന്‍ഡില്‍
കുടിയേറ്റ തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് ബസ് അനുവദിച്ചതിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് അദ്ദേഹം അറസ്റ്റിലായത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്.
യുപിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ജുഡീഷ്യല്‍ റിമാന്‍ഡില്‍
കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയക്കാനായി കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച അദ്ദേഹം അറസ്റ്റിലായിരുന്നു. സര്‍ക്കാറിന് സമര്‍പ്പിച്ച ബസുകളുടെ പട്ടികയിലെ തട്ടിപ്പുമായി ബന്ധപ്പെടുത്തിയ കേസിലാണ് അദ്ദേഹം അറസ്റ്റിലായത്. ക്രിമിനലുകളോട് പെരുമാറുന്നതു പോലെയാണ് അദ്ദേഹത്തോട് പെരുമാറുന്നതെന്നും പൊലീസ് രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവായ ആരാധന മിശ്ര ആരോപിച്ചു.