ഗാന്ധിനഗർ: ലോക്ക് ഡൗണിനെ തുടർന്ന് ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ അക്രമിച്ചു. പൊലീസിന് നേരെ തൊഴിലാളികൾ കല്ലെറിയുകയായിരുന്നു. സ്വദേശത്തേക്ക് തിരികെ പോകാനുള്ള നടപടികൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. എന്നാൽ പൊലീസ് തൊഴിലാളികൾക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു.
ഗുജറാത്തിൽ പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം
തിരികെ പോകാനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം
ഗുജറാത്തിൽ പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം
സൂറത്തിലെ വരേലി പ്രദേശത്താണ് തൊഴിലാളികൾ അക്രമം അഴിച്ചു വിട്ടത്. അക്രമത്തിൽ പൊലീസ് വാഹനങ്ങളും തകർന്നിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്നും സ്ഥലത്ത് കൂടുതൽ സുരക്ഷ ഏർപ്പാടാക്കിയെന്നും അധികൃതർ അറിയിച്ചു.