ഗാന്ധിനഗർ : ലോക്‌ഡൗൺ നീട്ടിയേക്കാമെന്ന ഭയത്താൽ സൂറത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിച്ചു. തൊഴിലാളികൾ റോഡുകൾ തടഞ്ഞ് കല്ലെറിഞ്ഞു. എന്നാൽ പൊലീസ് ഉടനെ സ്ഥലത്തെത്തി 70ഓളം പേരെ കസ്റ്റഡിയിലെടുത്തതായി സൂറത്ത് ഡിസിപി രാഗേഷ് ബാരട്ട് പറഞ്ഞു.
ഗുജറാത്തിൽ നിരത്തിലിറങ്ങി പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ - കൊവിഡ്
ലോക്‌ഡൗൺ നീട്ടിയേക്കാമെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിഷേധമെന്നും വീടുകളിലേക്ക് തിരിച്ചു പോകണമെന്നാണ് ഇവരുടെ ആവശ്യമെന്നും സൂറത്ത് ഡിസിപി രാഗേഷ് ബാരട്ട് പറഞ്ഞു.
നിരത്തിലിറങ്ങി പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ
ലോക്‌ഡൗണിനെ തുടർന്ന് കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ വീടുകളിലേക്ക് തിരിച്ചു പോകണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14ന് ശേഷം ലോക്‌ഡൗൺ നീട്ടിയേക്കാമെന്ന വിവരത്തെ തുടർന്നായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.