ഛത്തീസ്‌ഗഡിലേക്ക് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം - Migrant workers
മടങ്ങിപ്പോകാന്‍ ഭരണകൂടം ട്രെയിന്‍ അനുവദിക്കുകയോ ഭക്ഷണത്തിന് റേഷന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു
ചാണ്ഡീഗഡ്: ഛത്തീസ്‌ഗഡിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്സറില്‍ ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് മതിയായ ഭക്ഷണ സാധനങ്ങളും സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ചൊവ്വാഴ്‌ച തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മടങ്ങിപ്പോകാന്‍ ഭരണകൂടം ട്രെയിന്‍ അനുവദിക്കുകയോ ഭക്ഷണത്തിന് റേഷന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. പലയിടങ്ങളിലും വെള്ളം പോലും കിട്ടാത്ത അവസ്ഥയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.