ഉത്തര്‍ പ്രദേശ്: ഡല്‍ഹിയിലെ തൊഴിലിടത്തില്‍ നിന്നും ബിഹാറിലേക്ക് സൈക്കിളില്‍ പോയ തൊഴിലാളി മരിച്ചു. ധര്‍മവീര്‍ (32) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ഇയാള്‍ ഡല്‍ഹിയില്‍ കുടുങ്ങുകയായിരുന്നു. കൂടെ സഹതൊഴിലാളികളും ഉണ്ടായിരുന്നു.
ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് സൈക്കിളില്‍ പോയ തൊഴിലാളി മരിച്ചു - ഉത്തര്‍ പ്രദേശ്
ഡല്‍ഹിയിലെ കങ്കാരിയ ജില്ലയില്‍ നിന്ന് ഏപ്രില്‍ 28നാണ് ഇവര്‍ യാത്ര ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രി ഇവര്‍ ഡല്‍ഹി ലഖ്നൗ ഹൈവേയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു.
ഡല്‍ഹിയിലെ കങ്കാരിയ ജില്ലയില്‍ നിന്നാണ് ഇവര്‍ യാത്ര തിരിച്ചത്. ഏപ്രില്‍ 28നാണ് ഇവര്‍ യാത്ര ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രി ഇവര്‍ ഡല്‍ഹി ലഖ്നൗ ഹൈവേയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. ഇവിടെ വച്ച് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. മരിച്ചയാളുടെ ശരീര ശ്രവം പരിശോധനക്ക് അയച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ രാജീവ് ഗുപ്ത പറഞ്ഞു. കൂടെയുണ്ടായിരുന്ന തൊഴിലാളികളെ ഐസൊലേഷനിലാക്കി. ഇവരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.