യുപിയില്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അതിഥി തൊഴിലാളി മരിച്ചു - Migrant worker dies
45 വയസുകാരനായ ഇദ്ദേഹത്തിന് ക്ഷയരോഗമുണ്ടായിരുന്നു. കൊവിഡ് പരിശോധന നടത്തുന്നതിനായി സ്രവം അയച്ചതായും പൊലീസ് അറിയിച്ചു
![യുപിയില്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അതിഥി തൊഴിലാളി മരിച്ചു ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അതിഥി തൊഴിലാളി മരിച്ചു ഡല്‍ഹി അതിഥി തൊഴിലാളി കൊവിഡ് പരിശോധന Migrant worker dies UP's Chitrakoot](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7395835-604-7395835-1590751015014.jpg)
ലഖ്‌നൗ: ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അതിഥി തൊഴിലാളി മരിച്ചു. 45 വയസുകാരനായ ഇദ്ദേഹം ക്ഷയരോഗിയായിരുന്നു. ഡല്‍ഹിയിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്‌തുവരികയായിരുന്ന ഇദ്ദേഹം വ്യാഴാഴ്‌ചയാണ് മകനുമൊത്ത് സ്വന്തം ഗ്രാമമായ യുപിയിലെ ചിത്രകുട്ടില്‍ എത്തുന്നത്. വീട്ടിലെത്തിയതിന് പിന്നാലെ ബോധരഹിതനാവുകയും പിന്നീട് മരണം സംഭവിച്ചെന്നും പഹടി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍റെയും മകന്‍റെയും സ്രവം കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ട്. വീട്ടുകാരോട് നിര്‍ബന്ധിത നിരീക്ഷണത്തിലിരിക്കാനും നിര്‍ദേശിച്ചതായി മെഡിക്കല്‍ ഓഫീസര്‍ വിനോദ് കുമാര്‍ പറഞ്ഞു.