കേരളം

kerala

ETV Bharat / bharat

യുപിയിൽ കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്‌തു - Uttar Pradesh

മുംബൈയിലെ സ്റ്റീൽ ഫാക്‌ടറി തൊഴിലാളിയായിരുന്നു സുനിൽ.അഞ്ച് ദിവസം മുമ്പാണ് ഇയാൾ മുംബൈയിൽ നിന്നും സ്വദേശമായ ബാന്ദയിലെത്തിയത്.

യുപി ആത്മഹത്യ  കുടിയേറ്റ തൊഴിലാളി ആത്മഹത്യ  ബാന്ദ യുപി  Migrant worker commits suicide  Uttar Pradesh  Uttar Pradesh suicide
യുപിയിൽ കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്‌തു

By

Published : May 23, 2020, 2:29 PM IST

ലക്‌നൗ:ഹോം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്‌തു. അഞ്ച് ദിവസം മുമ്പാണ് മുംബൈയിൽ നിന്നും സുനിൽ (19) സ്വദേശമായ ബാന്ദയിലെത്തിയത്. ശേഷം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ഇയാൾ വെള്ളിയാഴ്‌ചയാണ് തൂങ്ങിമരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. മുംബൈയിലെ സ്റ്റീൽ ഫാക്‌ടറി തൊഴിലാളിയായിരുന്നു സുനിൽ.

ലോക്ക്‌ ഡൗണിനെ തുടർന്ന് ശ്രമിക് ട്രെയിനിലാണ് ഇയാൾ ബാന്ദയിലെത്തിയത്. ഇയാളുടെ പിതാവ് ഇപ്പോഴും ഗുജറാത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മെയ് 15ന് ഡൽഹിയിൽ നിന്ന് ഭാര്യയോടൊപ്പം മടങ്ങിയെത്തിയ 24കാരൻ ഹോം ക്വാന്‍റൈനിലിരിക്കെ വ്യാഴാഴ്‌ച ആത്മഹത്യ ചെയ്‌തു. ഭാമൗര ഗ്രാമത്തിലാണ് സംഭവം നടന്നത്.

ABOUT THE AUTHOR

...view details