കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ട അച്ഛൻ മകളെ 45000 രൂപക്ക് വിറ്റു - ലോക്ക് ഡൗൺ

പ്രതി ഗുജറാത്തിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഭാര്യ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ഇവർക്ക് കുഞ്ഞ് പിറന്നതെന്നും നെഡാൻ ഫൗണ്ടേഷൻ ചെയർമാൻ ദിഗാംബർ നർസാരി പറഞ്ഞു.

Migrant labourer  sells 15-day-old daughter due to poverty,  ഗുവാഹത്തി  കൊവിഡ്  ലോക്ക് ഡൗൺ  മകളെ വിറ്റ് അച്ഛൻ
ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ടതോടെ 45000 രൂപക്ക് മകളെ വിറ്റ് അച്ഛൻ

By

Published : Jul 24, 2020, 5:22 PM IST

ഗുവാഹത്തി:കൊവിഡ് മൂലം കടുത്ത ദാരിദ്യ്രത്തിലായതോടെ 15 ദിവസം പ്രായമായ മകളെ 45000 രൂപക്ക് വിറ്റ് അസം കുടിയേറ്റ തൊഴിലാളി. സംഭവത്തെത്തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കുഞ്ഞിനെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് കേസിൽ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കൊക്രാജർ ജില്ലയിലെ വന മേഖലക്കടുത്തുള്ള ധന്തോള മന്ദാരിയയിൽ താമസിക്കുന്ന ദീപക് ബ്രഹ്മാ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഗുജറാത്തിലെ ജോലി സ്ഥലത്ത് നിന്ന് അസമില്‍ മടങ്ങിയെത്തിയ ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

പ്രതി ഗുജറാത്തിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഭാര്യ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ഇവർക്ക് കുഞ്ഞ് പിറന്നതെന്നും നെഡാൻ ഫൗണ്ടേഷൻ ചെയർമാൻ ദിഗാംബർ നർസാരി പറഞ്ഞു.

കുടുംബത്തെ പോറ്റാൻ പ്രതി ജോലി അന്വേഷിച്ചിരുന്നതായും എന്നാൽ കൊവിഡ് മഹാമാരിയിൽ അത് സാധിച്ചില്ലെന്നും തുടർന്നാണ് കുട്ടിയെ വിറ്റതെന്നും ദിഗാംബർ നർസാരി പറഞ്ഞു. ജൂലൈ രണ്ടിനാണ് ഭാര്യയും കുടുംബവും അറിയാതെ ഇയാൾ പെൺകുഞ്ഞിനെ രണ്ട് സ്ത്രീകൾക്ക് 45000 രൂപക്ക് വിറ്റത്. സംഭവം അറിഞ്ഞതോടെ ഭാര്യയും ബന്ധുക്കളും ബ്രഹ്മക്കെതിരെ പരാതി നൽകുകയായിരുന്നു.

പരാതിയെത്തുടർന്ന് കുഞ്ഞിനെ വാങ്ങിയവരിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുകയും ബ്രഹ്മയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് നൽകാനാണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീകൾ പെലീസിനെ അറയിച്ചു.

ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളാണ് അസമിലേക്ക് മടങ്ങിയെത്തിയത്. ഇവരെല്ലാം ജോലി ഇല്ലാതെയാണ് സംസ്ഥാനത്ത് താമസിക്കുന്നത്. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്‍റ് ഗ്യാരണ്ടി ആക്റ്റ് (എം‌ജി‌എൻ‌ആർ‌ജി‌എ) ഉൾപ്പെടെ വിവിധ സംരംഭങ്ങളിലൂടെ ഇവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് പദ്ധതികൾക്ക് തടസമാവുകയായിരുന്നു. കൊവിഡ് കൂടാതെ അസമിലെ വെള്ളപ്പെക്കവും ആളുകളെ കഷ്ടതയിലാക്കി. സംസ്ഥാനത്ത് ആകെയുള്ള 33 ജില്ലകളിലെ 26 ജില്ലകളിലുള്ള 28.32 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്.

ABOUT THE AUTHOR

...view details