ബെംഗളുരു: ബെംഗളൂരുവിലെ ഹോങ്കസന്ദ്ര മുനിസിപ്പൽ വാർഡിലെ ചേരിയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. അതിഥി തൊഴിലാളിയായ 54 വയസ്സുള്ള ബഹാർ സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. സ്ഥലത്തെ 188 ആളുകൾക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തിയെന്ന് മന്ത്രി കെ സുധാകർ പറഞ്ഞു. അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയ മറ്റ് ഒൻപത് പേരുടെ സാമ്പിൾ പരിശോധിച്ചെന്ന് വാർഡ് കോർപ്പറേറ്റർ ഭാരതി രാമചന്ദ്ര പറഞ്ഞു.
ബെംഗളൂരുവിൽ അതിഥി തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഹോട്ട് സ്‌പോട്ട്
ബെംഗളൂരുവിലെ ഹോങ്കസന്ദ്ര മുനിസിപ്പൽ വാർഡിലെ ചേരിയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ അതിഥി തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബിഹാറിൽ നിന്നുള്ള 200 ഓളം അതിഥി തൊഴിലാളികളാണ് ഈ പ്രദേശത്ത് താമസിക്കുന്നതെന്ന് ഭാരതി പറഞ്ഞു. ആരോഗ്യ പ്രവർത്തകർ സ്‌പ്രേ, ഫോഗിംഗ് എന്നിവയിലൂടെ പ്രദേശം ശുചീകരിച്ചു. അദ്ദേഹത്തിന്‍റെ കോൺടാക്ട് പരിശോധിച്ചപ്പോൾ കുറച്ച് നാൾ മെട്രോ റെയിൽവേയിൽ ജോലി ചെയ്തതായി കണ്ടെത്തി. തുടർന്ന് ലോക്ക് ഡൗണിന് ശേഷം കരാർ പ്രകാരം നിരവധി വീടുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയതായും കണ്ടെത്തിയെന്നും ഭാരതി രാമചന്ദ്ര പറഞ്ഞു.