ലഖ്‌നൗ:കഴിഞ്ഞ മാസം ഉത്തരാഖണ്ഡിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു. മുട്ട് യോഗേന്ദ്ര ഗിരി ഗ്രാമവാസിയായ ആഞ്ജനി കുമാർ സിങ്ങാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ മൃതദേഹം ബെരിയ-മാജി റോഡിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് അഞ്ജനി കുമാർ സിങ്ങിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു.
യുപിയിൽ കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു - Migrant labourer commits suicide
സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് മരിച്ചയാളുടെ കുടുംബാംഗങ്ങൾ.
![യുപിയിൽ കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു യുപിയിൽ കുടിയേറ്റ തൊഴിലാളി തൂങ്ങിമരിച്ചു Migrant labourer commits suicide after returning home in UP Migrant labourer commits suicide കുടിയേറ്റ തൊഴിലാളി തൂങ്ങിമരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7584749-764-7584749-1591950367721.jpg)
യുപി
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു കമ്പനിയിൽ തൊഴിലാളിയായിരുന്നു ആഞ്ജനി കുമാർ. ഇയാള്‍ 15 ദിവസം മുമ്പാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.