ജയ്‌പൂര്‍: ത്രിപുരയില്‍ നവജാത ശിശുവിന് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടു. രാജസ്ഥാനില്‍ നിന്നുള്ള സഞ്ജയ് ബൗരി, മഞ്ജു ബൗരി എന്ന ദമ്പതികളുടെ കുട്ടിക്കാണ് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടത്.
വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് പ്ലാസ്റ്റിക് സാധനങ്ങള്‍ വിറ്റ് ജീവിക്കുന്നവരാണ് ഇരുവരും. ആറ് മാസം കൂടുമ്പോള്‍ ത്രിപുരയില്‍ കച്ചവടത്തിനായി ഇവര്‍ എത്തും.
ഈ ദുഷ്കരമായ സമയത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന എല്ലാ ദുരിതങ്ങളെയും ഓര്‍മിച്ചുകൊണ്ടാണ് കുട്ടിക്ക് അങ്ങനെ പേരിട്ടതെന്ന് പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിഹാര്‍, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ത്രിപുരയിലെത്തിയ ബൗരി ദമ്പതികളെപ്പോലുള്ള നിരവധി വ്യാപാരികൾ ലോക്ക് ഡൗണ്‍ കാരണം വടക്കുകിഴക്കൻ സംസ്ഥാനത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ തീര്‍ന്നയുടന്‍ നാട്ടിലേക്ക് പോകാന്‍ ഇരിക്കുകയാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് ജിആര്‍പി ഉദ്യോഗസ്ഥര്‍ പറയുന്നു.