ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പിക്കപ്പ് വാനിടിച്ച് അതിഥി തൊഴിലാളികളായ ദമ്പതികൾ മരിച്ചു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ ഹരിയാനയിൽ നിന്ന് ബിഹാറിലെ ദർബംഗയിലേക്ക് പോകുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറ് വയസുള്ള മകൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഉന്നാവോയില്‍ പിക്കപ്പ് വാനിടിച്ച് അതിഥി തൊഴിലാളികളായ ദമ്പതികൾ മരിച്ചു - Migrant couple killed
ഓട്ടോ ഡ്രൈവറായ അശോക് ചൗധരി (45), ഭാര്യ ചോതി (36) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ആറ് വയസുകാരനായ കൃഷ്‌ണ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
ഓട്ടോ ഡ്രൈവറായ അശോക് ചൗധരി (45), ഭാര്യ ചോതി (36) എന്നിവരാണ് മരിച്ചത്. ഇരുവരും ദർഭംഗയിലെ മകൻപൂർ ഗ്രാമവാസികളാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇവര്‍ ഹരിയാനയിലേക്ക് കുടിയേറിയതെന്ന് ബംഗർമാവ് പൊലീസ് പറഞ്ഞു. ലോക്ക് ഡൗൺ കാരണം അശോകിന് ജോലി ഇല്ലാതിരുന്നതിനാല്‍ ഇവര്‍ ഓട്ടോറിക്ഷയിൽ സ്വന്തം ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഉന്നാവോയിലെ ബംഗർമൗവില്‍ വെച്ച് ഇന്ധനം നിറയ്ക്കുന്നതിനായി ഓട്ടോ റിക്ഷ നിർത്തിയിട്ടു. ഈ സമയത്താണ് ആഗ്ര ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന പിക്കപ്പ് വാൻ അശോകിനെയും ഭാര്യയെയും ഇടിച്ച് തെറിപ്പിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. അപകടം കണ്ട വഴിയാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.