പനാജി: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധവിമാനമായ മിഗ് 29 ദാബോളിമില്‍ തകര്‍ന്ന് വീണു. ദാബോളിം വിമാനത്താവളത്തിന് സമീപത്ത് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. പൈലറ്റുമാരായ ക്യാപ്റ്റന്‍ ഷിയോഖണ്ഡ്, ലഫ്റ്റനന്‍റ് കമാന്‍ഡര്‍ ദീപക് യാദവ് എന്നിവര്‍ സുരക്ഷിതരാണെന്ന് സേന അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു - panaji
മിഗ് 29 യുദ്ധവിമാനത്തിന്‍റെ പരിശീലന പതിപ്പായ മിഗ് 29 കെയാണ് ദാബോളിം വിമാനത്താവളത്തിന് സമീപത്ത് തകര്‍ന്ന് വീണത്

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണു
മിഗ് 29 യുദ്ധവിമാനത്തിന്‍റെ പരിശീലന പതിപ്പാണ് മിഗ് 29 കെ. പരിശീലനത്തിന്‍റെ ഭാഗമായി നാവികസേന താവളമായ ഐഎന്‍എസ് ഹന്‍സയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടം നടന്നത്. എഞ്ചിന് തീപിടിച്ചാണ് വിമാനം തകര്‍ന്നതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.