രാജസ്ഥാനിലെ ബികാനീറിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം തകർന്നുവീണു. ബികാനീറിലെ ശോഭാസർ കി ഢാണി മേഖലയിലാണ് വിമാനം തകർന്നുവീണത്. പൈലറ്റ് രക്ഷപ്പെട്ടതായി പ്രതിരോധവക്താവ് അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെ സാങ്കേതികത്തകരാർ ഉണ്ടായതാണ് അപകടത്തിന് കാരണം. പക്ഷിയിടിച്ചതിനെ തുടര്‍ന്നാണ് തകരാർ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
മിഗ് 21 യുദ്ധവിമാനം തകർന്നു; പൈലറ്റ് രക്ഷപ്പെട്ടു - പൈലറ്റ്
പറക്കുന്ന ശവമഞ്ചം എന്ന് ദുഷ്പേരുള്ള യുദ്ധവിമാനമാണ് മിഗ് 21 ബൈസണ്‍. പക്ഷിയിടിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പഴയ സോവിയറ്റ് യൂണിയനിൽനിന്ന് വാങ്ങിയ സൂപ്പർസോണിക് യുദ്ധവിമാനമായ മിഗ് 21 1960 ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. അടിക്കടി തകര്‍ന്ന് വീഴുന്ന മിഗ് 21 വിമാനങ്ങള്‍ പറക്കുന്ന ശവമഞ്ചം എന്നാണ് അറിയപ്പെടുന്നത്. ഫെബ്രുവരി 27 ന് അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്ഥാന്‍റെ എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടെ ഇന്ത്യയുടെ മിഗ് വിമാനങ്ങളിലൊന്ന് പാകിസ്ഥാനില്‍ തകർന്നു വീണിരുന്നു. പൈലറ്റ് വിങ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാനെ പാകിസ്ഥാൻ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.