ന്യൂഡല്‍ഹി: വിശാഖപട്ടണത്തെ എൽജി പോളിമറുകളിൽ വീണ്ടും വാതകച്ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യാഴാഴ്‌ച രാത്രി വീണ്ടും എല്‍ജി പോളിമറുകളില്‍ വാതകം ചോര്‍ന്നെന്ന വാര്‍ത്തകള്‍ ആഭ്യന്തര മന്ത്രാലയം തള്ളി . ചെറിയ സങ്കേതിക പ്രശ്‌നമാണ് സംഭവിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും കണ്ടെയ്‌നറില്‍ ന്യൂട്രലൈസേഷന്‍ പ്രക്രിയ നടക്കുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം
വ്യാഴാഴ്‌ച രാത്രി വീണ്ടും എല്‍ജി പോളിമറുകളില്‍ വാതകം ചോര്‍ന്നെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു അത് തെറ്റാണെന്നും ചെറിയ സങ്കേതിക പ്രശ്‌നമായിരുന്നു സംഭവിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം
വ്യാഴാഴ്‌ച പുലര്‍ച്ചെ വിശാഖപട്ടണം എല്‍ജി പോളിമറുകളില്‍ വിഷവാതകം ചേര്‍ന്ന് 11 പേരാണ് മരിച്ചത്. നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്ലാറ്റിന്‍റെ 2-3 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായിരുന്ന ഗ്രാമങ്ങളെ ഒഴിപ്പിച്ചതായും വിശാഖപട്ടണം ജില്ലാ അഗ്നിസുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.