ന്യൂഡല്‍ഹി: സിഎപിഎഫ് കാന്‍റീനുകളില്‍ സ്വദേശി ഉല്‍പന്നങ്ങളല്ലാത്തവ വില്‍ക്കരുതെന്ന കേന്ദ്ര നിര്‍ദേശം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്വദേശീയമല്ലാത്ത ഉല്‍പന്നങ്ങളുടെ പട്ടികയില്‍ പൊരുത്തകേടുകളുണ്ടെന്നും പുതുക്കിയ പട്ടിക പുന:പ്രസിദ്ധീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് 13 നാണ് രാജ്യത്തെ 1700 ഓളം വരുന്ന സെന്‍ട്രല്‍ പൊലീസ് കാന്‍റീനുകളിലും സിഎപിഎഫ് കാന്‍റീനുകളിലും ജൂണ്‍ 1 മുതല്‍ സ്വദേശി ഉല്‍പന്നങ്ങളുടെ മാത്രം വില്‍പന മാത്രം അനുവദിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നേരത്തെ 70 കമ്പനികളുടെ 1026 ഇനങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് വിലക്കിയ പട്ടിക സെന്‍ട്രല്‍ പൊലീസ് വെല്‍ഫെയര്‍ ബോര്‍ഡിന് എംഎച്ച്എ നല്‍കിയിരുന്നു. ഈ പട്ടികയാണ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. നിരോധിത ഉല്‍പന്നങ്ങളുടെ പട്ടികയില്‍ നിരവധി ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിനാലാണ് പട്ടിക നിര്‍ത്തിവെച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
സിഎപിഎഫ് കാന്‍റീനുകളില്‍ സ്വദേശി ഉല്‍പന്നങ്ങൾ മാത്രം; പുതിയ നിർദ്ദേശം ഉടനെന്ന് കേന്ദ്രം - സിഎപിഎഫ്
ഉല്‍പന്നങ്ങളുടെ പട്ടികയില്‍ പൊരുത്തക്കേടുകളുണ്ടെന്നും പുതുക്കിയ പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ രാജ്യത്തെ 1700 ഓളം വരുന്ന സിഎപിഎഫ് കാന്‍റീനുകളില്‍ ജൂണ്‍ 1 മുതല്‍ സ്വദേശി ഉല്‍പന്നങ്ങളുടെ മാത്രം വില്‍പന മാത്രം അനുവദിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
ദാബര്‍, വിഐപി ഇന്‍ഡസ്‌ട്രീസ്, യൂറേക്ക ഫോര്‍ബ്‌സ്, ജഗുവര്‍, നെസ്‌ലേ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ 1000ത്തിലധികം ഉല്‍പന്നങ്ങള്‍ സിഎപിഎഫ് കാന്‍റീനുകളില്‍ വില്‍ക്കരുതെന്ന കേന്ദ്ര ഉത്തരവിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ നിര്‍ദേശം. പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് മെയ്ക്ക് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങളുടെ വില്‍പന പ്രോല്‍സാഹിപ്പിക്കണമെന്ന ആശയത്തിന്‍റെ പിന്‍ബലത്തിലായിരുന്നു ഉത്തരവിറക്കിയിരുന്നത്. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, എന്‍എസ്‌ജി കാന്‍റീനുകളിലായി 2800 കോടിയുടെ വില്‍പനയാണ് വര്‍ഷം തോറും നടന്നിരുന്നത്. കാന്‍റീന്‍ ഉപയോക്തക്കളായി 50 ലക്ഷം കുടുംബങ്ങളാണ് നിലവിലുള്ളത്.